കൂടരഞ്ഞി : ഹരിത കേരള മിഷൻ കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഇൻസിനേറേറ്റർ ലിന്റോ ജോസഫ് എം എൽ എ സ്കൂളിന് സമർപ്പിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ആദർശ് ജോസഫ് അധ്യക്ഷനായി.
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ നാസിർ കെ, പി ടി എ പ്രസിഡന്റ് ബെന്നി എബ്രഹാം, ഹെഡ്മിസ്ട്രെസ് ആയിഷബീവി എ, ഹരിത കേരള മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ അഞ്ജലി സി എസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ യഹ്‌യ എം പി, ഡോ. നാസർ കുന്നുമ്മൽ, ബിന്ദുകുമാരി എ എം, ശ്രീന കെ. പി, ഷീബ എ സി, മുബീന ഉമ്മർ, ദിവ്യ ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

0 Comments