കൂടരഞ്ഞി : പെരുമ്പൂള (കെ ബി റ്റി) ബസിന്റെ ബാറ്ററി കഴിഞ്ഞ രാത്രി മോഷണം പോയി. പതിവുപോലെ രാവിലെ ബസ് എടുക്കാൻ ചെന്നപ്പോഴാണ് മോഷണം വിവരം അറിയുന്നത്.
ബസ്സിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും, പല ഭാഗങ്ങളിലായി ഘടിപ്പിച്ചിരുന്ന ക്യാമറകൾ മോഷ്ടിക്കുകയും ചെയ്തതായി ബസ് ജീവനക്കാർ പറഞ്ഞു.
ബസ് മുടക്കം നിരവധി യാത്രക്കാരെ വലച്ചു. ബസ്സിന്റെ ട്രിപ്പ് മുടങ്ങിയതറിയാതെ വഴിയരികിൽ കാത്തുനിന്നവരെയും ജോലിക്കാരെയും ദീർഘദൂര യാത്ര നടത്തുന്നവരെയും ഏറെ പ്രയാസപ്പെടുത്തി. മലയോര മേഖലയായ പെരുമ്പൂളയിൽ നിന്നും നിരവധി ആളുകളാണ് ഈ ബസ്സിനെ ആശ്രയിക്കുന്നത്.
ട്രിപ്പ് മുടങ്ങിയതോ ടുകൂടി പ്രദേശവാസികളായ യാത്രികർ പ്രതിഷേധിച്ചു. ബസ് ഉടമ മനു തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷ്ടാക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

0 Comments