LATEST

6/recent/ticker-posts

അതിശക്തമായി തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിൽ മിസൈൽ മഴ, പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്




ഇസ്രായേൽ - അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെ അതിശക്തമായ തിരിച്ചടിയുമായി ഇറാൻ. ഇസ്രായേലിലേക്ക് മിസൈൽ വർഷം നടത്തിയാണ് ഇറാൻ തിരിച്ചടിച്ചത്. ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഇറാന്റെ മിസൈലുകൾ ഇസ്രായേൽ മണ്ണിൽ പതിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആക്രമണത്തിന്റെ തോത് എത്രത്തോളമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുൻകാലങ്ങളിലേതിന് സമാനമായി കടുത്ത ആക്രമണം തന്നെയാണ് ഇറാൻ നടത്തിയത്. 

ഇറാന്റെ തിരിച്ചടി പ്രതീക്ഷിച്ച് ഇസ്രായേൽ രാജ്യത്തുടനീളം അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാനാണ് നിർദേശം. വ്യോമപാത നേരത്തെ തന്നെ ഇസ്രായേൽ അടച്ചിരുന്നു. മേഖലയിൽ വൻ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്‌.

Post a Comment

0 Comments