തിരുവമ്പാടി : ആം ആദ്മി പാർട്ടിയുടെ ദേശീയ നേതാക്കളായ അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരെ നിരുപാധികം വിട്ടയച്ചതിൽ നിയോജക മണ്ഡലം ആഹ്ലാദപ്രകടനം നടത്തി. ബേബി തരണിയിൽ, എലിയാസ് പാടത്തുകാട്ടിൽ, സണ്ണി വി ജോസഫ്, ശരീഫ് മുക്കം, അബ്രാഹം വാമറ്റം, ജോബി പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
നേതാക്കളെ അകാരണമായി മാസങ്ങളോളം ജയിലിലടച്ച ഭരണ വർഗ്ഗത്തിൻ്റെ കിരാത നടപടിക്കെതിരേ പ്രതിഷേധിക്കുകയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

0 Comments