LATEST

6/recent/ticker-posts

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ നടത്തി.




തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഗ്രാമ സഭ നിർദ്ദേശിച്ച കരട് പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ -ബ്ലോക്ക്‌- ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പതിനഞ്ച് കോടി രൂപയുടെ വികസന പദ്ധതികൾ തിരുവമ്പാടി പഞ്ചായത്ത്‌ വികസന സെമിനാർ അംഗീകരിച്ചു.

പശ്ചാത്തമഖലയ്ക്ക് അഞ്ച് കോടി,
ഉത്പാദന മേഖലയ്ക്ക് മൂന്ന് കോടി, 
സേവന മേഖലയ്ക്ക് ആറ് കോടി, എസ്.സി.പി ഒരു കോടി വകയിരുത്തി. പ്രധാന പദ്ധതികളായ ഓപ്പൺ ജിം, തിരുവമ്പാടി ടൗൺ സൗന്ദര്യ വൽക്കരണം, ഗ്രാമ പഞ്ചായത്ത് ഓഫീസ് നവീകരണം, തിരുവമ്പാടി ടൗൺ ഗാന്ധി പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ജിതിൻ പല്ലാട്ട് ആദ്ധ്യക്ഷത വഹിച്ച സെമിനാറിൽ കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.ആർ അജിത എന്നിവർ സംസാരിച്ചു.

Post a Comment

0 Comments