LATEST

6/recent/ticker-posts

കിഫ കർഷക അവകാശപത്രിക പ്രകാശനം ചെയ്തു.




തിരുവമ്പാടി : കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ' എന്ന മുദ്രാ വാക്യവുമായി വന്യമൃഗശല്യ മടക്കമുള്ള കർഷകരുടെ പ്രശ്നങ്ങളിൽ 35 വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കർഷക അവകാശ പത്രികയുമായി കിഫ. തിരുവമ്പാടിയിൽ സംഘടിപ്പിച്ച 'ആർക്കൊപ്പം 26' എന്ന പരിപാടിയിൽ കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പത്രിക പ്രകാശനം ചെയ്തു. എം. അബ്ബാസ് പത്രിക ഏറ്റുവാങ്ങി. 

കേരളത്തിലെ കർഷകരുടെ ജീവിതത്തെ സംബന്ധിച്ച് അതിനിർണായകമായ ഒരു തിരഞ്ഞെടുപ്പാണ് വരുന്ന നിയമ സഭാതിരഞ്ഞെടുപ്പെന്ന് അലക്സ് ഒഴുകയിൽ പറഞ്ഞു. 

ജില്ലാ പ്രസിഡന്റ് കെ.ഡി. മനോജ് അധ്യക്ഷനായി. സണ്ണി ജോസഫ്, ജോസ് വർക്കി, പ്രിൻസ് ദേവസ്യ, ബോണി അഴകത്ത്, ജിജി വെള്ളാവൂർ, വി.ആർ. ബാലൻ തുടങ്ങിയവർ സംസാരിച്ചു. 

വനത്തിനുവെളിയിലിറങ്ങുന്ന എല്ലാ വന്യമൃഗങ്ങളെയും വന്യ ജീവി സംരക്ഷണനിയമം സെക്ഷൻ 11.2 പ്രകാരം സ്വരക്ഷയ്ക്കുള്ള അവകാശം ഉപയോഗിച്ചുകൊണ്ട് ഏതുവിധേനയും പ്രതിരോധിക്കാനുള്ള അവകാശം കർഷകർക്ക് നൽകുക, വനാതിർത്തികളിൽ 100 മീറ്റർ വീതിയിൽ വിസ്താ ക്ലിയറൻസ് നടപ്പാക്കുക, വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കും എം.എ.സി.ടി. മാതൃകയിൽ പൂർണ നഷ്ടപരിഹാരം നൽകുക, ഭൂപരിഷ്ക്കരണ നിയമം കാലോചിതമായി പരിഷ്ക്കരിക്കുക, തോട്ടഭൂമിയിൽ എല്ലാതരം വിളകളും അനുവദിക്കുക, കൃഷിഭൂമി വനമാക്കി മാറ്റുന്ന പദ്ധതികൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കിഫയുടെ നേതൃത്വത്തിൽ കർഷകരുടെ വൻ പ്രകടനവും നടന്നു.


Post a Comment

0 Comments