തിരുവമ്പാടി : കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി ഫൊറോനയുടെ നേതൃത്വത്തിൽ മുഴുവൻ യുണിറ്റുകളുടേയും പങ്കാളിത്ത ത്തോടുകൂടി ഫൊറോന സംഗമം നടന്നു. ഫൊറോന പ്രസിഡൻ്റ് ജോസഫ് പുലക്കുടി അദ്ധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാ. തോമസ് നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൻ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച വേനപ്പാറ യൂണിറ്റ് സെക്രട്ടറി
സിബി പൊട്ടൻപ്ലാളക്കലിനെ യോഗം ആദരിച്ചു. മാർച്ച് 14 ന് കണ്ണൂരിൽ വച്ച് നടക്കുന്ന കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സമ്മേളനം വൻ വിജയമാക്കുന്നതിന് മുഴുവൻ യുണിറ്റുകളുടേയും പങ്കാളിത്തം യോഗം ഉറപ്പ് വരുത്തി.
രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, രൂപത ട്രഷറർ സജി കരോട്ട്, വൈസ് പ്രസിഡൻ്റ് പ്രിൻസ് തിനംപറമ്പിൽ, ടോമി ചക്കിട്ടമുറിയിൽ, സാബു വടക്കേപടവിൽ, രാജൻ ചെമ്പകത്തിൽ
എന്നിവർ പ്രസംഗിച്ചു.

0 Comments