LATEST

6/recent/ticker-posts

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.




തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച സാരഥികൾക്ക് തിരുവമ്പാടി ബസ്റ്റാൻ്റിൽ വച്ച് സ്വീകരണം നൽകി ആദരിച്ചു. 

തിരുവമ്പാടി ടൗണിൽ ടാക്സ‌ി സ്റ്റാൻ്റ് നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, മഴ പെയ്‌താൽ ബസ്റ്റാൻ്റ് വെള്ളത്താൽ നിറയുന്നത് മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, ടൗണിലെ സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കുക, കെഎസ്ആർടിസി ഡിപ്പോ എത്രയും പെട്ടന്ന് പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി വിട്ട് കൊടുക്കുക, ടൗണിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുക, കാട്ടുമൃഗശല്ല്യത്തിന് ശാശ്വതമായ പരിഹാരം കാണുക, തെരുവുനായ്ക്കളെ നിയന്ത്രണാതീത മാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്‌തു. 

ജില്ലാ പ്രസിഡൻ്റ് പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജിജി കെ. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എബ്രഹാം ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, 
ജില്ലാ വൈസ് പ്രസിഡൻ്റ് റഫീഖ് മാളിക, വൈസ് പ്രസിഡൻ്റ് അജിത പി. ആർ, ഫിറോ സ്ഖാൻ, മുഹമ്മദ് വട്ടപ്പറമ്പിൽ, മിസ്‌ഹബ് കീഴരിയൂർ, ബിന്ദു ജോൺസൺ, ഗിരീഷ് വി. എന്നിവർ പ്രസംഗിച്ചു. 

Post a Comment

0 Comments