LATEST

6/recent/ticker-posts

തിരുവമ്പാടി - കോടഞ്ചേരി റോഡിൽ വാഹനാപകടം.




തിരുവമ്പാടി : കോടഞ്ചേരി - തിരുവമ്പാടി റോഡിൽ തിരുവമ്പാടിക്കടുത്ത് കറ്റ്യാട് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വെളുപ്പിനാണ് അപകടം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം.

പ്രസ്തുത റോഡിൽ ഇപ്പോൾ വാഹനാപകടം പതിവായിരിക്കുകയാണ്. കഴിഞ്ഞദിവസം കറ്റ്യാട് ഭാഗത്ത് തന്നെ ഒരു ഓട്ടോ അപകടത്തിൽപ്പെട്ടിരുന്നു. കോടഞ്ചേരിക്കടുത്ത് കുന്നത്തു പടിയിൽ കാറുകൾ തമ്മിലും, പിക്കപ്പും ഇരുചക്രവാഹനവും തമ്മിലിടിച്ച് അപകടം നടന്നിരുന്നു. കൈതപ്പൊയിൽ കോടഞ്ചേരി തിരുവമ്പാടി അഗസ്ത്യാൻമുഴി റോഡിന്റെ ഭാഗമായുള്ളതാണ് പ്രസ്തുത പാത. 

ഈ റോഡിന്റെ പല ഭാഗങ്ങളിലും വീതി കുറവും കൂടുതലുമാണ്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. വീതി കുറവും പൊടുന്നനെയുള്ള വളവും തിരുവും റോഡിൽ അപകട സാധ്യത വർദ്ധിപ്പിക്കുന്നു.

Post a Comment

0 Comments