LATEST

6/recent/ticker-posts

പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു.




കൂടരഞ്ഞി : ഗ്രാമ പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണം ലഭിക്കുന്നവരുടെ കുടുംബസംഗമം ‘സ്നേഹനിലാവ്’ എന്ന പേരിൽ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ നടന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു.

പാലിയേറ്റീവ് രോഗികളുടെയും കുടുംബങ്ങളുടെയും മാനസിക-സാമൂഹിക പിന്തുണ ശക്തിപ്പെടുത്തുന്നത് ഇത്തരം സംഗമങ്ങൾക്ക് കഴിയുമെന്ന് പ്രസിഡൻ്റ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ്,
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിസാറ ബീഗം,
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളാശ്ശേരി, ബ്ലോക്ക് മെമ്പർമാരായ ജിമ്മി ജോസ് പൈമ്പിളിയിൽ,സണ്ണി കാപ്പാട്ടുമല, മുഹമ്മദ് വട്ടപ്പറമ്പിൽ, റോയ് ആക്കേൽ, ലിലാമ്മ മുള്ളനാനിക്കൽ,മേരി തങ്കച്ചൻ, രത്ന രാജേഷ്, സക്കീന സലിം , ഷിബ നെച്ചിക്കാട്ട്, വിനോദ് മഞ്ഞപ്പാറ, സജയ് എം.കെ, മെഡിക്കൽ ഓഫീസർ ഡോ. പി കെ ദിവ്യാ, മുഹമ്മദ് പാതിപറമ്പിൽ, ഫാദർ പോൾ, സ്റ്റാൻലി ജോർജ് ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ബി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

പാലിയേറ്റീവ് രംഗത്തെ സമർപ്പിത സേവനത്തിന് ദീപ ജോഷി (പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ്), ഗിരീശൻ കെ. കെ. (പാലിയേറ്റീവ് ഡ്രൈവർ) എന്നിവരെ ആദരിച്ചു.

വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പ്രാദേശിക കലാകാരന്മാരും പങ്കെടുത്ത കലാപരിപാടികളും അമൃത ടിവി കോമഡി മാസ്റ്റർസ് ഫെയിം വിനോദ് ചേളാരിയും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ ഫിഗർ ഷോയും നടന്നു.

Post a Comment

0 Comments