കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കക്കാടംപൊയിൽ സിൽവാൻ ഹിൽസ് റിസോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഗ്രീൻസ് പ്രസിഡന്റ് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ മുഖ്യാതിഥിയായി. ആന്തസ് ഫാർമസ്യൂട്ടിക്കൽസ് മാനേജിങ് ഡയറക്ടർ ബാജി ജോസഫ്, ടോമി പ്ലാത്തോട്ടം, തോമസ് തറപ്പേൽ, അഗസ്റ്റിൻ മുതലക്കുഴി, യേശുദാസ് സി ജോസഫ്, ബാബു ചെല്ലന്തറയിൽ, കെ.വി ജോർജ് , നിതിൻ പുലക്കുടിയിൽ, ഗ്രാമ പഞ്ചായത്ത് അംഗം ലീലാമ്മ ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഗ്രീൻസ് പ്രസിഡണ്ടായി ബാബു ചെല്ലന്തറയിലും , സെക്രട്ടറിയായി ടോമി പ്ലാത്തോട്ടവും , ട്രഷററായി അഗസ്റ്റിൻ മുതലക്കുഴിയും ചുമതലയേറ്റു.

0 Comments