മുക്കം : മുക്കത്തിനു സമീപം കറുത്തപറമ്പിൽ ശനി പുലർച്ചെയുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മുക്കം കറുത്തപറമ്പ് കൂവപ്പറമ്പത്ത് കെ.പി. സച്ചിൻ (28) ആണ് മരിച്ചത്. എടവണ്ണ– കൊയിലാണ്ടി സംസ്ഥാനപാതയിൽ പുലർച്ചെ 5.15ന് ആണ് അപകടം ഉണ്ടായത്. സച്ചിൻ സഞ്ചരിച്ച ബൈക്കും പാൽ കൊണ്ടുപോകുകയായിരുന്ന മിനി പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സച്ചിനെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

0 Comments