LATEST

6/recent/ticker-posts

ഹൃദയത്തിൽ സൂക്ഷിക്കാൻ ; തിരുവമ്പാടിയിൽ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി.




തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റ് സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമം - 'ഹൃദയത്തിൽ സൂക്ഷിക്കാൻ' കിടപ്പ് രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസത്തിന്റെ തിരിനാളമായി.

പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിആർ അജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സ്വാഗതം പറഞ്ഞു.

ഗ്രാമ പഞ്ചായത്തിലെ നാന്നൂറിലധികം വരുന്ന പാലിയേറ്റീവ് രോഗികളിൽ കിടപ്പ് രോഗികൾ വരെ കുടുംബ സംഗമത്തിൽ എത്തിയത് പരിപാടിയിൽ എത്തിയ മറ്റു പാലിയേറ്റീവ് രോഗികൾക്ക് ആശ്വാസകരമായി. കുഞ്ഞുമരക്കാർ പുന്നക്കൽ, ബാലു കലാഭവൻ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികൾ,പാലിയേറ്റീവ് രോഗികൾ, കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ , അങ്കണവാടി പ്രവർത്തകർ , ആശ വർക്കർമാർ , തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

കുടുംബസംഗമത്തിൽ പങ്കെടുത്ത മുഴുവൻ പാലിയേറ്റീവ് രോഗികൾക്കും സ്നേഹോപഹാരം നൽകിയാണ് പരിപാടിയിൽ നിന്ന് അവരെ യാത്രയാക്കിയത്. വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

സ്ഥിരം സമിതി അധ്യക്ഷരായ മനോജ് സെബാസ്റ്റ്യൻ, ബിന്ദു ജോൺസൺ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് വട്ടപ്പറമ്പൻ, വാർഡ് അംഗങ്ങളായ ബോസ് ജേക്കബ്, മറിയാമ്മ വർക്കി, ജയപ്രസാദ്, ബാബു പൈക്കാട്ടിൽ (മലബാർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട്), ജോസ് മാത്യു (തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്)
ഫാ.പോൾ മരിയ പീറ്റർ (ആം ഓഫ് ഹോപ്പ് പുല്ലൂരാംപാറ), ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ബൈജു തോമസ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സുന്ദരൻ പ്രണവം, ഗണേഷ് ബാബു, ഷൗക്കത്തലി കൊല്ലളത്തിൽ,രമേശൻ , ഡോ.സന്തോഷ് എൻ എസ് (റോട്ടറി മിസ്റ്റി മെഡോസ്) സിസ്റ്റർ റോസ് (അൽഫോൻസാ ഹോസ്പിറ്റൽ പുല്ലൂരാംപാറ) ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , രതി ടീച്ചർ (ഐസിഡിഎസ്സ്) പാലിയേറ്റീവ് നഴ്സ് ടിഎ ലിസി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments