തിരുവമ്പാടി : തിരുവമ്പാടി ലയൺസ് ക്ലബ് നിർധനരായ രോഗികൾളെ സഹായിക്കുന്നതിന്റെ ഭാഗമായി മൂന്ന് വീൽ ചെയറുകൾ കൈമാറി. തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിക്കാണ് വീൽചെയറുകൾ കൈമാറിയത്. ഹോളി ഫാമിലി കോൺഫറൻസ് പ്രസിഡന്റ് ഡോ. പി.എ. മത്തായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനിൽ നിന്നും ഏറ്റുവാങ്ങി.
തിരുവമ്പാടി പ്രദേശത്തുള്ള നിർദ്ധരായ രോഗികളെ കൈ പിടിച്ചു ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടി ലയൺസ് ക്ലബ് നടത്തിവരുന്ന ചാരിറ്റി എന്നും സമൂഹത്തിന് മാതൃകയാണെന്ന് മില്ലി മോഹനൻ കൊട്ടാരത്തിൽ പറഞ്ഞു.
ചടങ്ങിൽ ലയൺസ് പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. ഷെർലറ്റ് പോൾ, അഡ്വ. മോഹൻ കെ ജോസ്, ഡോ. പി എം മത്തായി എന്നിവർ സംസാരിച്ചു.

0 Comments