തെഹ്റാൻ : അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് അറിയിച്ച് ഇറാൻ. പ്രസിഡന്റ് മസൂദ് പെസഷ്‍കിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയൽരാജ്യങ്ങളിൽ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങൾ ഉണ്ടാവരുതെന്നും പെസഷ്‍കിയാൻ വ്യക്തമാക്കി. ഇത്തരത്തിൽ അയൽ രാജ്യങ്ങളിൽ നിന്ന് ഇറാനെ ആക്രമിച്ചാൽ അതിന് തിരിച്ചടിയുണ്ടാവുമെന്ന സൂചനയും പെസഷ്‍കിയാൻ നൽകി. അയൽരാജ്യങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.
കൊളോണിയൽ ധാർഷ്ട്യത്തിന് മുന്നിൽ കീഴടങ്ങില്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു. ഭിന്നതകൾ മാറ്റിവെച്ച് അവസാനശ്വാസം വരെ ഇറാനികൾ സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പെസഷ്‍കിയാന്റെ പരാമർശം.

0 Comments