തിരുവമ്പാടി : രണ്ട് പ്രവൃത്തിദിനം മാത്രം ശേഷിക്കെ പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികൾ പത്രിക സമര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കും.
തിരുവമ്പാടി LDF സ്ഥാനാർഥി ലിന്‍റോ ജോസഫും , ബേപ്പൂരില്‍ LDF സ്ഥാനാർഥി PA മുഹമ്മദ് റിയാസ് രാവിലെ പത്രിക നല്‍കി. കോഴിക്കോട് നോര്‍ത്തില്‍ LDF സ്ഥാനാർഥി തോട്ടത്തില്‍ രവീന്ദ്രന്‍, UDF സ്ഥാനാര്‍ത്ഥി K. ജയന്ത് എന്നിവരും പത്രിക സമര്‍പ്പിച്ചു.
കുന്നമംഗലം മണ്ഡലം LDF സ്ഥാനാർഥി PTA റഹീം, കൊയിലാണ്ടി മണ്ഡലം സ്ഥാനാർഥി K. ദാസൻ, പേരാമ്പ്ര മണ്ഡലം LDF സ്ഥാനാർഥി TP രാമകൃഷ്ണൻ, എന്നിവരും പത്രിക സമര്‍പ്പിച്ചു.
കൊയിലാണ്ടിയിലെ UDF സ്ഥാനാർഥി K പ്രവീൺകുമാര്‍, കുന്നമംഗലത്തെ UDF സ്ഥാനാർഥി MA റസാക്, സൗത്ത് മണ്ഡലം LDF സ്ഥാനാർഥി അഹമ്മദ് ദേവർ കോവിൽ, എലത്തൂരിലെ LDF സ്ഥാനാര്‍ത്ഥി AK ശശീന്ദ്രന്‍, പേരാമ്പ്രയില്‍ NDA സ്ഥാനാര്‍ത്ഥി M.മോഹനന്‍, കുറ്റ്യാടിയിലെ NDA സ്ഥാനാര്‍ത്ഥി രാമദാസ് മണലേരി, NDA സ്ഥാനാർത്ഥി നവ്യാ ഹരിദാസ്, എന്നിവരും ഇന്ന് പത്രിക നൽകും.
കണ്ണൂർ നിയമസഭാ മണ്ഡലം LDF സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി, അഴീക്കോട് LDF സ്ഥാനാർഥി KV സുമേഷ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കല്യാശ്ശേരി LDF സ്ഥാനാർത്ഥി M.വിജിന്‍ , പേരാവൂരിലെ LDF സ്ഥാനാര്‍ത്ഥി KK ശൈലജ തുടങ്ങിയവരും പത്രിക സമര്‍പ്പിച്ചു.
തിരുവനന്തപുരം കഴക്കൂട്ടത്ത് NDA സ്ഥാനാര്‍ത്ഥി V മുരളീധരന്‍, വട്ടിയൂര്‍ക്കാവില്‍ K മുരളീധരന്‍, കളമശ്ശേരിയില്‍ P രാജീവ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ എന്നിവരും പത്രിക നല്‍കി.
കോട്ടയം പുതുപ്പള്ളിയില്‍ LDF സ്ഥാനാര്‍ത്ഥി KM രാധാകൃഷ്ണന്‍, UDF ലെ ചാണ്ടി ഉമ്മന്‍ , പൂഞ്ഞാറിലെ LDF സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യൻ കൊളത്തിങ്കലും, തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ. KT ജലീല്‍ എന്നിവരും നാമനിർദേശ പത്രിക സമർപ്പിച്ചു.
കണ്ണൂർ NDA സ്ഥാനാർത്ഥി C രഘുനാഥ് , പേരാവൂരില്‍ UDFലെ സണ്ണിജോസഫ്, NDAയിലെ പൈലി വാത്യാട്ട്, ധര്‍മടത്തെ UDF സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഷീദ്, മട്ടന്നൂരിലെ LDF സ്ഥാനാര്‍ത്ഥി VK സനോജ്, UDF സ്ഥാനാര്‍ത്ഥി ചന്ദ്രന്‍ തില്ലങ്കേരി, NDA യിലെ ബിജു ഏളക്കുഴി, ഇരിക്കൂരിലെ UDF സ്ഥാനാര്‍ത്ഥി സജീവ് ജോസഫ്, കല്യാശേരിയിലെ UDF സ്ഥാനാര്‍ത്ഥി കപ്പച്ചേരി രാജീവന്‍, തലശേരിയിലെ LDF സ്ഥാനാര്‍ത്ഥി കാരായി രാജന്‍, UDF സ്ഥാനാര്‍ത്ഥി KP സാജു എന്നിവരും ഇന്ന് പത്രിക നല്‍കും.
പയ്യന്നൂരിലെ കക്ഷിരഹിത സ്ഥാനാര്‍ത്ഥി V കുഞ്ഞികൃഷ്ണനും, NDAയുടെ AP ഗംഗാധരനും പത്രിക നല്‍കും.
തളിപ്പറമ്പില്‍ LDFലെ PK ശ്യാമള, കല്യാശേരിയില്‍ LDFലെ PK പ്രവീണ്‍ എന്നിവരും ഇന്ന് പത്രിക സമര്‍പ്പിക്കും.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ NDA സ്ഥാനാർത്ഥി K.ബൽരാജ്, LDF സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദുമയിൽ UDF സ്ഥാനാർത്ഥി K നീലകണ്ഠൻ എന്നിവർ ഇന്ന് പത്രിക സമർപ്പിക്കും.

0 Comments