തിരുവമ്പാടി : ലിസ ഹോസ്പിറ്റലിലെ നവീകരിച്ച അത്യാഹിത (എമർജൻസി) വിഭാഗത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു. ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് സർജറി പ്രൊഫസറും മെഡിക്കൽ സൂപ്രണ്ടന്റുമായ ഡോ. ജയൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ലിസ മെഡിക്കൽ ഡയറക്ടർ ഡോ. പി.എം. മത്തായി അധ്യക്ഷത വഹിച്ചു. സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനായ ഡോ. അരുൺ മാത്യു, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വാർഡ് മെമ്പർ ബിജു എണ്ണാറുമണ്ണിൽ, ലിസ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അബ്ദുൾ റഷീദ്, പീഡിയാട്രിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജുമോൻ എന്നിവർ പ്രസംഗിച്ചു.
ഡെർമറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജെന്നി മാത്യു, ആധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ചിരിക്കുന്ന പുതിയ അത്യാഹിത വിഭാഗം പ്രദേശവാസികൾക്ക് 24 മണിക്കൂറും അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ഒരുക്കിയതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

0 Comments