കോഴിക്കോട് : കൊടുവള്ളിയിൽ ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. 'MKM Holidays' എന്ന ടൂറിസ്റ്റ് ബസ്സും മാരുതി സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ് . അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പനേരം ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടസ്ഥലത്ത് നിന്നും ബസ് മാറ്റിയിട്ടുണ്ട്. തകർന്ന കാർ റോഡിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു

0 Comments