LATEST

6/recent/ticker-posts

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.




കൂടരഞ്ഞി : പഞ്ചായത്തിന്റെ 
സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അവതരിപ്പിച്ചു. ടൂറിസം, കൃഷി, ആരോഗ്യം, മാലിന്യ സംസ്കരണം, സാമൂഹ്യസുരക്ഷ, മൃഗ സംരക്ഷണം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി തയ്യാറാക്കിയ ബജറ്റ് 29,74,40734 രൂപ വരവും 27,46,59835 രൂപ ചെലവും 2,27,80899 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.

ടൂറിസം വികസനത്തിന് മുൻഗണ നൽകുന്ന ബജറ്റിൽ അങ്ങാടികൾ സൗന്ദര്യവൽക്കരിക്കുന്നതിനും, ടൂറിസം മേഖലയിൽ സ്ത്രികൾക്ക് 
സംരഭങ്ങൾ ആരംഭിക്കുന്നതിനും, പൊതുസ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനും, സൂചന ബോർഡുകൾ സ്ഥാപിക്കുന്നതിനും തുക മാറ്റിവച്ചിരിക്കുന്നു. 

കൂടതെ കൃഷി, മൃഗസംരക്ഷണ മേഖലയിലും സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പട്ടി കജാതി, പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങി എല്ലാ വിഭാഗം ആളുകളിലും വികസനം എത്തിക്കുക എന്നതും ബജറ്റ് ലക്ഷ്യമിടുന്നു.

റോഡുകൾ അറ്റകുറ്റപണികൾ നടത്തുന്നതിനും, പുതിയവ നിർമിക്കുന്നതിനും, കുടിവെള്ളത്തിന് സ്ഥലം വാങ്ങുന്നതിനും തുക മാറ്റിവച്ചിട്ടുണ്ട്. സ്ത്രികളുടെ ഉന്നമനത്തിനായി സംരഭം ആരംഭിക്കുന്നതിനും, മുട്ടക്കോഴി വളർത്തൽ, കാലി വളർത്തൽ എന്നിവയ്ക്കും ബജറ്റിൽ പരിഗണന നൽകി.

വാഹനത്തിൽ മത്സ്യവിൽപ്പന നടത്തുന്നവർക്ക് സഹായം നൽകുന്നത് പദ്ധതി നടപ്പാക്കും. കൂടരഞ്ഞിയിൽ ജിം സ്ഥാപിക്കുന്നതിനും കൂമ്പാറ കൂടരഞ്ഞി എന്നിവിടങ്ങളിൽ ഓപ്പൺ ജിം സ്ഥാപിക്കുന്നതിനും, കൂടരഞ്ഞി ഇൻഡോർ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തി.

മാലിന്യനിർ മ്മാർജ്ജനം, പാർപ്പിട പദ്ധതികൾ, വിവിധ ക്ഷേമ പദ്ധതികൾ 
എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന നൽകി. കാർഷിക മേഖലയിൽ ഇടവിളകൃഷി, സമഗ്ര നാളികേര വികസം, ജാതിക്ക് വളം, പച്ചക്കറി തൈ വിതണം എന്നിവയ്ക്കും മൃഗസംരക്ഷണ മേഖലയിൽ പാലിന് സബ്സിഡി, കിടാരി വളർത്തൽ എന്നി പദ്ധതികൾക്കും തുക വകയിരുത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നിസാറ ബീഗം, ആയിഷാബി ഷിയാസ്, ജെയിംസ് വേളാശ്ശേരി, ഭരണ സമതി അംഗങ്ങളായ തോമസ് മാത്യൂ, വിനോദ് മഞ്ഞപ്പാറ, ലിലാമ്മ മുള്ളനാനി, മേരി തങ്കച്ചൻ, റോയ് ആക്കേൽ, രത്ന രാജേഷ്, സക്കീന സലിം , സജയ് എം.കെ, ഷിബ നെച്ചിക്കാട്ട് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, അക്കൗണ്ടൻ്റ് നീതു തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments