കൂടരഞ്ഞി : യുഡിഎഫ് സ്ഥാനാർത്ഥി സി.കെ കാസിമിന്റെ കൂടരഞ്ഞി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ടി.ജെ. റോയ് അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തിനുശേഷം സ്ഥാനാർത്ഥിയും പ്രവർത്തകരും അങ്ങാടിയിലെ കടകൾ സന്ദർശിച്ച് വോട്ടഭ്യർത്ഥിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. യുഡിഎഫ് ജില്ല കൺവീനർ അഹമ്മദ് പുന്നക്കൽ, സ്ഥാനാർത്ഥി സി.കെ കാസിം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ്ജ് കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ ലീലാമ്മ മുള്ളനാനിയിൽ, വിനോദ് മഞ്ഞപ്പാറ, സജയ് എം.കെ, ജെയിസ് വേളാശ്ശേരി, യുഡിഎഫ് മണ്ഡലം പ്രസിഡണ്ട് സണ്ണി പെരികിലംതറപ്പേൽ, സണ്ണി കിഴുക്കാരക്കാട്ട്, അഡ്വ. സിബു തോട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.

0 Comments