LATEST

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ KSRTC ബസ് ഡ്രൈനേജിൽ ചാടി; രൂക്ഷമായ ഗതാഗത തടസ്സം.




താമരശ്ശേരി : താമരശ്ശേരി ചുരം 8-ാം വളവും 9-ാം വളവും തമ്മിലുള്ള ഭാഗത്ത് KSRTC ബസിന്റെ പിൻചക്രം ഡ്രൈനേജിലേക്ക് ചാഞ്ഞതിനെ തുടർന്ന് ഗതാഗത തടസ്സം അനുഭവപ്പെടുന്നു.
സംഭവത്തെ തുടർന്ന് ചുരം വഴി വാഹന ഗതാഗതം വൺവേ സംവിധാനത്തിലൂടെ മാത്രമാണ് നടത്തുന്നത്.

നിലവിൽ ലക്കിടി ഭാഗത്ത് നിന്ന് താഴോട്ടും, രണ്ടാം വളവിൽ നിന്ന് മുകളോട്ടും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് രൂക്ഷമായ ഗതാഗത കുരുക്ക് തുടരുകയാണ്.അധികൃതർ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

Post a Comment

0 Comments