LATEST

6/recent/ticker-posts

കൂടത്തായി പാലത്തിന് സമീപം നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് 6 പേർക്ക് പരിക്ക്



താമരശ്ശേരി : കൂടത്തായ് പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിൽ മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് അപകടം.വാഹനത്തിൻ്റെ കാബിന് അകത്തും, പുറത്തുമായി ഉണ്ടായിരുന്ന ഉത്തര പ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമേന്ദർ, ഷംസുദ്ദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരുക്കേറ്റത് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ട്രാഫിക്' പോലീസ് സ്ഥലത്തെത്തി ഗതാഗതം തിയന്ത്രിച്ചു.

Post a Comment

0 Comments