സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെങ്കില്‍ അന്ത്യശാസനം നീട്ടാമെന്ന് ഡൊണാള്‍ഡ് ട്രംപ്, ചർച്ചകൾക്കുള്ള വഴികൾ അടച്ചിട്ടില്ലെന്ന് ഇറാൻ.
🔵🔵ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ "ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും" എന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ്-ഇസ്രായേൽ യുദ്ധത്തെക്കുറിച്ച് യുഎസ് കോൺഗ്രസിന്റെ "ഞെട്ടിപ്പിക്കുന്ന" മൗനത്തെ തുടർന്നാണ് ഈ പ്രസ്താവനകകൾ എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു .
🔵ഇറാനിലെ ഖാർഗ് ദ്വീപിൽ യുഎസ്-ഇസ്രായേൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് മാധ്യമങ്ങൾ സൂചന നൽകുന്നു.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമാണ് ഈ ദ്വീപ്.ഇത് രണ്ടാം തവണയാണ് ഖാർഗ് ദ്വീപ് ആക്രമണത്തിന് വിധേയമാകുന്നത്.
🔵സൗദി അറേബ്യയിലെ ജുബൈലിലെ ഒരു വ്യാവസായിക സമുച്ചയത്തിന് സമീപം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചു . വലിയ തീപിടുത്തത്തിന് കാരണമായെങ്കിലും ആൾനാശമില്ല . ചൊവ്വാഴ്ച ഏഴ് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായും കിഴക്കൻ ഊർജ്ജ മേഖലക്ക് സമീപം അവശിഷ്ടങ്ങൾ വീണതായും റിപ്പോർട്ടുണ്ട് .
🔵ഇറാനിലെ ഇന്ത്യാക്കാർക്ക് എംബസിയുടെ അറിയിപ്പ്
48 മണിക്കൂർ പുറത്തിറങ്ങരുത്
. തങ്ങുന്ന സ്ഥലങ്ങളിൽ തുടരുക
. ബഹുനില കെട്ടിടങ്ങളുടെ മുകൾ നില ഒഴിവാക്കണം
🔵ഹോർമൂസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ചരക്കുനീക്കത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ബദൽ സംവിധാനവുമായി ദുബായ്. കണ്ടെയ്നറുകൾ റോഡ് മാർഗം ഒമാനിലെത്തിച്ച്, അവിടെനിന്നും അന്താരാഷ്ട്ര വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിനായി കസ്റ്റംസ് നിയമത്തിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
🔵ഷാർജയിൽ മിസൈലാക്രമണം; ടെലികോം കമ്പനിക്ക് നേരെ നടന്ന ആക്രമണത്തിൽ 2 പാക് സ്വദേശികൾക്ക് പരിക്ക്.

0 Comments