LATEST

6/recent/ticker-posts

കരണം അടിച്ചുപൊളിക്കും' ഓഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി, ശോഭക്കെതിരെ പരാതി നല്‍കിയ ബിന്ദു പുറത്ത്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തു.




പാലക്കാട് : വോട്ടിന് പണം കൊടുത്തെന്ന ആരോപണങ്ങളുടെ തുടർച്ചയായി ശോഭ സുരേന്ദ്രന്‍റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ടുകൊണ്ട് പരാതി നല്‍കിയ ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബി ജെ പി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിന്ദുവിനെ ബി ജെ പി സസ്പെൻഡ് ചെയ്തു. 

ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിം അംഗമായ ബിന്ദുവിനെതിരെ, തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

നേരത്തെ ശോഭ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചാണ് ബിന്ദി പൊലീസില്‍ പരാതി നല്‍കിയത്. അസഭ്യം വിളിച്ചെന്നും 'കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി'യെന്നും ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments