തിരുവമ്പാടി : ഏപ്രിൽ പതിമൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 7 മണിക്ക് കോടഞ്ചേരിയിൽ നിന്ന് ആരംഭിച്ച മാരത്തോൺ തിരുവമ്പാടിയിൽ സമാപിച്ചു. മാരത്തോൺ മത്സരത്തിൽ ജാതിമതഭേദമന്യേ കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി 163 പേർ പങ്കെടുത്തു. താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ മലയോര മേഖലയിൽ കഴിഞ്ഞ 40 വർഷക്കാലമായി നടന്ന വികസന പ്രവർത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് "മലയോര വികസനം നാടിന്റെ നന്മയ്ക്ക്" എന്ന ആപ്തവാക്യത്തോടെയാണ് മാരത്തോൺ മത്സരം നടത്തിയത്.
67 പേരാണ് ഓട്ടം പൂർത്തിയാക്കിയത്. കോടഞ്ചേരിയിൽ നടന്ന ചടങ്ങിൽ താമരശ്ശേരി രൂപതാ മെത്രാൻ മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ മാരത്തോൺ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ പ്രായക്കാരായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും മാരത്തോൺ മത്സരത്തിൽ പങ്കെടുത്തു.
താമരശ്ശേരി രൂപത വികാരി ജെണറാൾ മോൺ. അബ്രഹാം വയലിൽ, രൂപതാ ഫിനാൻസ് ഓഫീസർ ഫാദർ ബെന്നി മുണ്ടനാട്ട്, കോടഞ്ചേരി ഫൊറോനാ വികാരി ഫാദർ കുര്യാക്കോസ് ഐകോളമ്പിൽ, ഫാദർ.സായി പാറൻകുളങ്ങര, ഫാദർ ജിൽസൺ തയ്യിൽ, ഫാദർ ആഷിൻ നീലമ്പറമ്പിൽ, കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ. എം. ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡുകളും ട്രോഫികളും ആണ് വിജയികൾക്ക് വിതരണം ചെയ്തത്. മാരത്തോൺ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ബാംഗ്ലൂർ സ്വദേശിയായ രാജേഷ് കുമാർ ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും കരസ്ഥമാക്കി.
10000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും അടക്കം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് താമരശ്ശേരി സ്വദേശിയായ നബീൽ സാഹിയാണ്. 5000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും സ്വന്തമാക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് തൃശ്ശൂർ സ്വദേശിയായ മനോജ് എം ആണ്.
ദിഗംബർ ദമാലി- ബാംഗ്ലൂർ, ജോർജ് മാത്യു- കോഴിക്കോട്, അതുൽ - വടകര എന്നിവർ നാല് അഞ്ച് ആറ് സ്ഥാനങ്ങളിൽ സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും സ്വന്തമാക്കി. മികച്ച വനിത അത്‌ലറ്റിനുള്ള 5000 രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും തലയാട് സ്വദേശിനിയായ അനശ്വര എംപി സ്വന്തമാക്കി. വിജയികൾക്കുള്ള ട്രോഫികൾ ഇന്ത്യൻ ഫുട്ബോൾ താരം എം. പി. സക്കീർ വിതരണം ചെയ്തു.
താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ സമാപന സമ്മേളനത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. തിരുവമ്പാടി ഫൊറോന വികാരി ഫാദർ തോമസ് നാഗപറമ്പിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാരത്തോൺ കോർഡിനേറ്റർ നോബിൾ എന്നിവർ പ്രശംസിച്ചു.
ഫാദർ ജോർജ് വെള്ളാരംകാലായിൽ, ഫാ. അജിത് വെളിയത്ത്, അഖിൽ ജോസഫ്, രഞ്ജു മാത്യു, ബിജോയ് ജോസഫ്, വിനോദ് ജോസ്, തോമസ് കെ. എം., മാർട്ടിൻ ടി. ഡി ., സിജി എൻ. എം., ശീതൾ ബാബു, ബിജിലി ജോസഫ്, അഖില ജോസഫ് എന്നിവർ മാരത്തോൺ മത്സരത്തിന്റെ സംഘാടനത്തിൽ നേതൃത്വം വഹിച്ചു.

0 Comments