ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കരുത്ത് ചോരുന്നില്ലെന്ന് സൂചന നൽകി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. നിയമസഭതെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം അധികാരം നിലനിർത്തുമെന്നും എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ വലിയ തകർച്ച നേരിടുമെന്നുമാണ് വിവിധ സർവേ ഏജൻസികൾ പ്രവചിക്കുന്നത്.
അതേസമയം, കന്നിയങ്കത്തിനിറങ്ങിയ നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) നിർണ്ണായക സ്വാധീനമായി മാറുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

0 Comments