കൂടരഞ്ഞി : പഞ്ചായത്തിലെ കൂമ്പാറ ജനവാസമേഖലയിലെ കിണറിൽ പുലിയും കാട്ടുപന്നിയും ചത്ത നിലയിൽ കണ്ടെത്തിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി. കൂമ്പാറ പുളിക്കൽ ഔസേപ്പച്ചൻ എന്നയാളുടെ വീട്ടുമുറ്റത്തെ കിണറിലാണ് ഇവയുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരമറിയിച്ചതോടെ വനവകുപ്പ് ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിക്കും.
കിണറിലേക്ക് വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രദേശത്ത് ഏറെക്കാലമായി പുലിയുടെ സാന്നിധ്യം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു വെന്ന് നാട്ടുകാർ പറയുന്നു. പല തവണ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചിരുന്നുവെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

0 Comments