LATEST

6/recent/ticker-posts

അജ്ഞാത ജീവിയുടെ ആക്രമത്തിൽ വളർത്തുനായ ചത്തു.




കൂടരഞ്ഞി : പഞ്ചായത്തിലെ മലയോര മേഖലകളിൽ വന്യജീവി ശല്യവും ആക്രമണവും പതിവാകുന്ന സാഹചര്യത്തിൽ, ഫോറസ്റ്റ് വകുപ്പ് നടത്തുന്ന താൽക്കാലിക പരിശോധനകളും ക്യാമറ സ്ഥാപിക്കലും മാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പഞ്ചായത്തിലെ മലയോര പ്രദേശങ്ങളെ വിവിധ മേഖലകളായി തിരിച്ച്, എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സഹകരിച്ച് ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ ഏകദിന സംയുക്ത പരിശോധന നടത്തുകയും വന്യജീവികളെ ഉൾവനത്തിലേക്ക് തിരിച്ചയക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

കുമ്പാറ ആനക്കല്ലുമ്പാറ പ്രദേശത്ത് മുൻപ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും ആക്രമണം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. (കുട്ടൻ) ബാബുവിന്റെ വീട്ടിൽ നിന്ന് വളർത്തുനായയെ പിടിച്ചെടുത്ത ശേഷം സമീപത്തെ തെങ്ങിൽ കയറിയ നഖപ്പാടുകൾ കാണപ്പെട്ടതായും, തുടർന്ന് റോഡ് മുറിച്ച് സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ കയറി വനത്തിനരികിലേക്ക് കൊണ്ടുപോയി പകുതി ഭക്ഷിച്ച നിലയിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി.

ആർജെഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗം ദേശീയ സമിതി അംഗം പി. എം. തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ, മുഹമ്മദ്കുട്ടി പുളിക്കൽ, പി. അബ്ദുറഹിമാൻ മാസ്റ്റർ, സജി പെണ്ണാപറമ്പിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് മാവറ, ജോളി പൊന്നംവരിക്കയിൽ, ജോളി പൈക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments