LATEST

6/recent/ticker-posts

വിഷു വിപണന മേള ആരംഭിച്ചു.



കൂടരഞ്ഞി : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു വിപണന മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വിപണന മേളകൾ നിലവിലെ മാർക്കറ്റ് വില നിയന്ത്രിക്കാൻ സഹായിക്കുന്നതോടൊപ്പം വിഷമയമില്ലാത്ത ഉൽപ്പന്നങ്ങൾ ജനങ്ങളിലെത്തിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നതായി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

വിവിധ എ.ഡി.എസ് യൂണിറ്റുകളിൽ നിന്ന് എത്തിച്ച ഉൽപ്പന്നങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയിരിക്കുന്നത്. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ റിൻസി ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർപേഴ്സൺ റീന ബേബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ ആദ്യ വിൽപ്പന നടത്തി.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിസാറ ബീഗം, ജനപ്രതിനിധികളായ ശ്രീമതി രത്ന രാജേഷ്, ശ്രീ റോയ് ആക്കേൽ, ശ്രീ തോമസ് മാത്യു, ശ്രീമതി സക്കീന സലീം, ശ്രീമതി ഷീബ റോയ്, ശ്രീ സജയ്, ശ്രീ വിനോദ് എന്നിവർ സംസാരിച്ചു.

സി.ഡി.എസ് അംഗങ്ങളായ ഗ്രേസി, മിനി ബൈജു, ഷൈനി സജി, വസന്ത രാജൻ, ഷിജി പി.എ, പ്രിയ, മേരി ജോസഫ്, ഷാക്കിറ, കദീജ കുട്ടി, അക്കൗണ്ടന്റ് ശുഭ രാജീവ് എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി. കൃഷി ഓഫീസർ ഷബീർ മേള സന്ദർശിച്ചു. സാമൂഹ്യ വികസന ഉപസമിതി കൺവീനർ ടിന്റു സുനീഷ് നന്ദി പറഞ്ഞു.

Post a Comment

0 Comments