കൂടരഞ്ഞി : കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക മലേറിയ ദിനാചരണം വിപുലമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മെഡിക്കൽ ഓഫീസർ മലേറിയയുടെ ലക്ഷണങ്ങൾ, പകർച്ച വഴികൾ, പ്രതിരോധ മാർഗങ്ങൾ, സമയബന്ധിത ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, പബ്ലിക് ഹെൽത്ത് നഴ്‌സ് ബേബി കെ., നാഷണൽ ഹെൽത്ത് മിഷൻ പി.ആർ.ഒ രഞ്ജു ജോർജ് എന്നിവർ സംസാരിച്ചു. മലേറിയയെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി മലേറിയ പ്രതിജ്ഞയും എടുത്തു. ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, കെ.എം.സി.ടി മെഡിക്കൽ കോളേജിലെ എം.പി.എച്ച് വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

0 Comments