LATEST

6/recent/ticker-posts

തിരൂരിൽ യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ.



തിരൂർ : തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം. ആത്മഹ്യക്കുറിപ്പ് പൊലീസിന് ലഭിച്ചു. ഇരുവരെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരിച്ചിലിൽ കിണറ്റിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

ഇർഫാനയുടെ മാതാവ് ഒരു മാസം മുൻപാണ് മരിച്ചത്. മാതാവിന്റെ മരണത്തെത്തുടർന്ന് ഇർഫാന കടുത്ത മാനസികവിഷമം അനുഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. വിദേശത്തുനിന്ന് കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ പിതാവ് ഇബ്രാഹം പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി റാഫിയാണ് ഇർഫാനയുടെ ഭർത്താവ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Post a Comment

0 Comments