മലപ്പുറം : പൊന്നാനിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാത്തിമയുടേത് കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് മുഹമ്മദിനെ കസ്റ്റഡിയിൽ എടുത്തു. ട്രെയിനിന് മുന്നിൽ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിനു സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാൾ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു.
മുഹമ്മദും ഫാത്തിമയും തമ്മിൽ നിരന്തരം തർക്കം നടന്നിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് 22കാരിയായ ഫാത്തിമയെ പൊന്നാനി ഹാർബർ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മണലിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.ഇതിന് മുകളിൽ മണൽവാരിയിടുകയും ചെയ്തിരുന്നു.

0 Comments