LATEST

6/recent/ticker-posts

അളവിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തി; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ.




തൃശൂർ : തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കലക്ടർ. സ്ഫേടനത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ, മുതലമട വെള്ളാരംകടവിലുള്ള നിർമ്മാണശാലയിൽ അനുവദനീയമായ അളവിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ കൈമാറിയത്. നിർമ്മാണശാലയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കാൻ ഉത്തരവിട്ട കളക്ടർ, ലൈസൻസിയായ കെവിൻ സ്റ്റീഫനെതിരെ കേസെടുക്കാനും നിർദ്ദേശിച്ചു. പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ നടപടി.

വെടിക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് തിരുവമ്പാടി വിഭാഗം നേരത്തെ തന്നെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. പൂരം നടത്തണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് അവർ.

Post a Comment

0 Comments