LATEST

6/recent/ticker-posts

ഊർജ്ജിത ഉറവിട നശീകരണ ക്യാമ്പയിന് തുടക്കം



കക്കാടംപൊയിൽ : ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത്തുകളും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന ഊർജ്ജിത ഉറവിട നശീകരണ ക്യാമ്പയിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ക്യാമ്പയിൻ്റെ ഭാഗമായി കക്കാടംപൊയിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് കുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു.

ക്യാമ്പയിൻ മുഖേന വീടുകളിലും പരിസരങ്ങളിലും കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതോടൊപ്പം, പൊതുജനങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കും. ശുചിത്വം പാലിക്കുക, വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു.

പരിപാടിയിൽ ബേബി സുനി, ടിൻ്റു സുനിഷ്, ജിൻസി, ബിനുഷ സിൻസ്, അനു പൂവേലി, ഷീബ ജിമ്മി, ഷീജ മനോജ്, ഡെയിസി പെരുമ്പ്രായിൽ, സിനി മുല്ലൂർ, സൗമ്യ പി.പി, ലാലി ഷിനോജ്, വസന്ത എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments