LATEST

6/recent/ticker-posts

ഇടുക്കിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന ഉദ്യോഗസ്ഥൻ പൊലീസ് വാഹനത്തിൽ കുടുംബവുമായി നാട് ചുറ്റുന്നു.




ഇടുക്കി : ഇടുക്കിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന ഉദ്യോഗസ്ഥൻ നാട് ചുറ്റുന്നത് പൊലീസ് വാഹനത്തിൽ. സിഐഎസ്എഫ് അസിസ്റ്റന്റ് കമാൻഡർ സുശാന്ത് സിങ്ങാണ് കുടുംബവുമായി പൊലീസ് വാഹനത്തിൽ നാട് ചുറ്റുന്നത്. മൂന്നാർ കൺട്രോൾ റൂമിൻ്റെ വാഹനവുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്.

മൂന്നാർ സേഫ് ഹൗസിലാണ് ഉദ്യോഗസ്ഥന് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. പോളിങ് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മൂന്നാർ ഹൈസ്കൂളിൻ്റെ ഗാർഡ് ഡ്യൂട്ടിക്കാണ് ഉദ്യോഗസ്ഥൻ എത്തിയത്.📡

Post a Comment

0 Comments