LATEST

6/recent/ticker-posts

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു





കൂടരഞ്ഞി : കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാമ്പുകടിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാമ്പുകടിയുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, അടിയന്തര ചികിത്സയുടെ പ്രാധാന്യം, പാമ്പുകടിയേറ്റ് സംഭവിക്കാവുന്ന അപകടസാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടന്നു.

ശരിയായ പ്രഥമ ശുശ്രൂഷ മാർഗങ്ങൾ, പൊതുജനങ്ങളിൽ നിലനിൽക്കുന്ന തെറ്റായ വിശ്വാസങ്ങൾ, ജനവാസ മേഖലകളിൽ പാമ്പ് കടന്നുവരുന്നത് തടയുന്നതിനുള്ള മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷാജീവ് കെ., ബീറ്റ് ഫോറസ്റ്റ് ഓഫീസർ അജീഷ് കെ.ടി., അബ്ദുൽ കരീം (സ്നേക്ക് റിസോഴ്സ് കോഴിക്കോട്), ആർ.ആർ.ടി അംഗങ്ങൾ എന്നിവർ വിശദീകരിച്ചു.

പാമ്പുകടിയേറ്റാൽ വൈകാതെ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയും ആന്റിവെനം ഇഞ്ചക്ഷന്റെ പ്രാധാന്യവും മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ പി.കെ. വിശദീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി ഷിയാസ് അധ്യക്ഷത വഹിച്ചു. 

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളാശേരി, ഷീബ റോയ്, ലീലാമ്മ ദേവസ്യ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, നാട്ടുകാർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments