LATEST

6/recent/ticker-posts

വില വർദ്ധനക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ.



കൂടരഞ്ഞി : കൂടരഞ്ഞിയിലെ ചില ചായക്കടകളിലും ഹോട്ടലുകളിലും കൂൾബാറുകളിലും ചായക്കും കടികൾക്കും 15 രൂപ ഈടാക്കുന്നതിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. രംഗത്ത്. പാചക വാതക വിലവർദ്ധന ഉണ്ടായിട്ടുണ്ടെങ്കിലും, അതിന് അനുപാതമില്ലാത്ത രീതിയിൽ അനിയന്ത്രിതമായി വില കൂട്ടിയതാണെന്ന് സംഘടന ആരോപിച്ചു.

സമീപ പ്രദേശങ്ങളിൽ ചായയും കടികളും 12 രൂപ നിരക്കിൽ തന്നെ ലഭ്യമാകുന്ന സാഹചര്യത്തിൽ കൂടരഞ്ഞിയിലെ വില വർദ്ധന അംഗീകരിക്കാനാവില്ലെന്നും ഡിവൈഎഫ്ഐ. വ്യക്തമാക്കി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തധികൃതർക്കു പരാതി നൽകിയതായും നേതാക്കൾ അറിയിച്ചു.

പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ ഉടൻ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments