LATEST

6/recent/ticker-posts

ഇത് മോദി-ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെറെ തുടക്കം; അവരുടെ കുടില തന്ത്രത്തിനേറ്റ കനത്ത പരാജയം' പ്രതിപക്ഷ ഐക്യത്തിന് നന്ദി പറഞ്ഞ് തൃണമൂൽ കോൺഗ്രസ്.




ന്യൂഡൽഹി : ലോക്‌സഭയിൽ മോദി സർക്കാരിന്റെ മണ്ഡല പുനർനിർണയ ബിൽ പരാജയപ്പെട്ടതിൽ പ്രതിപക്ഷ ഐക്യത്തിന് ന്ദി അറിയിച്ച് തൃണമൂൽ കോൺഗ്രസ്. ബില്ല് പരാജയപ്പെട്ടത് മോദി-അമിത് ഷാ ഭരണത്തിന്റെ അന്ത്യത്തിന്റെ തുടക്കമാണെന്നും തൃണമൂൺ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ എം.പി എക്സിൽ കുറിച്ചു. 2029 ലെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ കുടില അജണ്ടക്കേറ്റ വൻ തിരിച്ചടിയാണിതെന്നാണ് പരാജയത്തെ അദ്ദേഹം കുറിപ്പിൽ വിശേഷിപ്പിച്ചത്.

വിരമിച്ച സുപ്രിം കോടതി ജഡ്ജിയെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെയും ഉൾപ്പെടുത്തി മണ്ഡല പുനർനിർണയ കമീഷൻ രൂപീകരിക്കാനായിരുന്നു മോദി സർക്കാറിന്റെ ശ്രമം. 2029 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഈ കമ്മീഷൻ ഇന്ത്യയിലെ എല്ലാ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളും ബിജെപിക്ക് അനുകൂലമായി റീഡ്രോ ചെയ്യുമായിരുന്നു.
പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ 2023ൽ സർക്കാർ ഐക്യകണ്ഠേന പാസാക്കിയതാണ് സ്ത്രീകൾക്ക് 33 ശതമാനം സംരണം എന്നത്. 

എന്നിട്ട് നാണമില്ലാത്ത മോദി സർക്കാർ ഈ സ്ത്രീ സംവരണ നിയമത്തെ മണ്ഡല പുനർനിർണയ ബില്ലുമായി കൂട്ടിക്കെട്ടി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനാണ് ശ്രമിച്ചത്.

Post a Comment

0 Comments