LATEST

6/recent/ticker-posts

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിക്ക് ഐ എസ് ഓ 9001 : 2015 അംഗീകാരം.




തിരുവമ്പാടി : കോഴിക്കോട് ജില്ലയിൽ ഐ എസ് ഓ 9001 : 2015 അംഗീകാരം ലഭിക്കുന്ന ആദ്യ ഹോമിയോ ഡിസ്‌പെൻസറിയായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറി മാറി. ലോക ഹോമിയോപ്പതി ദിനാഘോഷത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഐ എസ് ഓ അംഗീകാര പ്രഖ്യാപനം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സീമ കെ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജോൺസൺ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, വാർഡ് മെമ്പർമാരായ മറിയാമ്മ വർക്കി, സോണി മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.

ബിജു എണ്ണാർമണ്ണിൽ, സജ്ന മുഹമ്മദാലി, ഹെൽത്ത് ഇൻസ്‌പെക്ടർ സുനീർ, വെറ്റിനറി സർജൻ ഡോ. ജയശ്രീ, ഡോ. സന്തോഷ് എൻ.എസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments