LATEST

6/recent/ticker-posts

ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു.





കൂടരഞ്ഞി : ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ദേശീയ ഡെങ്കിപ്പനി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്, “തോട്ടങ്ങളിലേക്ക് നീങ്ങാം” ക്യാമ്പയിൻ, “ഉറവിടം തേടി” പ്രവർത്തനം തുടങ്ങിയവ ജനപങ്കാളിത്തത്തോടുകൂടി സംഘടിപ്പിച്ചു.

ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഗപ്പി മീനുകളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ പി.കെ നിർവഹിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജു പി. ജേക്കബ്, ആദിഷ് പി., പബ്ലിക് ഹെൽത്ത് നഴ്സ് ബേബി കെ., എം.എൽ.എസ്.പി.മാരായ അനഘ സി., അശ്വതി സി.ആർ എന്നിവർ സംസാരിച്ചു.

തിരുവമ്പാടി ലേഖകൻ പ്രതീഷ് ഉദയൻ

Post a Comment

0 Comments