തിരുവമ്പാടി : ബത്തേരി രൂപതയുടെ കീഴിൽ ആനക്കാംപൊയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയായ ശ്രേയസ് ആനക്കാംപൊയിൽ യൂണിറ്റിന്റെ വാർഷികം ആഘോഷിച്ചു. സംഘടനയുടെ മുൻ മേഖലാ കോഡിനേറ്ററായിരുന്ന ലിസി റെജിയുടെ അകാല നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും അനുസ്മരണ സമ്മേളനം നടത്തുകയും ചെയ്തു.
വാർഷിക പൊതുയോഗം ശ്രേയസ് മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ജോർജ് കാലായിൽ അധ്യക്ഷത വഹിച്ചു. ബിന്ദു വെങ്കട്ടയിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
യൂണിറ്റ് പ്രസിഡണ്ട് രാജു വള്ളിക്കാട്ടിൽ,
വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജോൺസൺ വയലിൽ, യൂണിറ്റ് കോഡിനേറ്റർ ബീന ജോസ, ബിജു റാപ്പുഴ എന്നിവർ സംസാരിച്ചു.

0 Comments