കൂടരഞ്ഞി : ഷിട്ടോ റിയൂ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏകദിന കരാട്ടെ ക്യാമ്പ് സംഘടിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം രത്ന രാജേഷ് ഉദ്ഘാടനം ചെയ്തു.
ഷിട്ടോ റിയൂ കരാട്ടെ കേരള ചീഫ് ഷിഹാൻ ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷീബ റോയ്, ക്യാമ്പിന്റെ മുഖ്യ പരിശീലകൻ റെൻഷി കെ.പി. തങ്കച്ചൻ, സെൻസായ് സുകുമാരൻ പുല്ലാളൂർ, ബെനിറ്റോ തങ്കച്ചൻ, സൗമ്യ സുന്ദരൻ, ആൻമെറിൻ ഷൈജു, ഇ.ആർ. രോഹിത് എന്നിവർ സംസാരിച്ചു.
കരാട്ടെയുടെ അടിസ്ഥാന പരിശീലനങ്ങൾ, സ്വയംരക്ഷാ വിദ്യകൾ, കായികക്ഷമത വർധിപ്പിക്കുന്ന പ്രത്യേക പരിശീലനങ്ങൾ തുടങ്ങിയവയായിരുന്നു ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

0 Comments