തിരുവമ്പാടി : താമരശ്ശേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന തിരുവമ്പാടി അൽഫോൻസാ കോളജിന്റെ പുതിയ മാനേജറായി ഫാ. ആൻറണി ജോർജ് കാരിക്കുന്നേൽ സ്ഥാനമേറ്റു.
അതോടൊപ്പം, കോളജിന്റെ വളർച്ച, സാമൂഹിക പ്രതിബദ്ധത, വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങൾ, അക്കാദമിക്ക് പുരോഗതി എന്നിവക്ക് പത്ത് വർഷം നേതൃത്വം നൽകിയ മാനേജർ ഫാ. സ്കറിയ മങ്കരയ്ക്കും രണ്ട് വർഷം അഡ്മിനിസ്ട്രേറ്ററായിരുന്ന ഫാ. മനോജ് ജോയ് കൊല്ലംപറമ്പിലിനും യാത്രയയപ്പും നൽകി.
ചടങ്ങിൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം.സി., വിവിധ വകുപ്പ് മേധാവികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കോളേജിന്റെ അക്കാദമിക മികവും വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങളും പുതിയ നേതൃത്വത്തിൽ കൂടുതൽ ശക്തിപ്പെടുമെന്ന പ്രതീക്ഷയും ചടങ്ങിൽ പങ്കുവെക്കപ്പെട്ടു. കോളജ് അധ്യാപകരും അനധ്യാപക ജീവനക്കാരും വിദ്യാർത്ഥി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

0 Comments