അടിക്കുറിപ്പ് : തോമസ് തോണിപ്പാറയുടെ 12ാം മത് അനുസ്‌മരണ സമ്മേളനം ജില്ലാ പ്രസിഡൻ്റ് ടി എം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി : തിരുവമ്പാടി ഉൾപ്പെടെ മലയോര മേഖലയുടെ വികസനത്തിനു വേണ്ടി നേതൃത്വം വഹിച്ച ജനപ്രിയ നേതാവായിരുന്നു തോമസ് തോണിപ്പാറയെന്ന് കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്‌മരണ സമ്മേളനം അഭിപ്രായപ്പെട്ടു. തോമസ് തോണിപ്പാറയുടെ 12ാം മത് അനുസ്‌മരണ സമ്മേളനം ജില്ലാ പ്രസിഡൻ്റ് ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ജോയി മ്ളാക്കുഴി അദ്ധ്യക്ഷത വഹിച്ചു. വിൽസൺ താഴത്ത് പറമ്പിൽ, ആൻസി സെബാസ്റ്റ്യൻ, ദിനീഷ് കൊച്ചു പറമ്പിൽ, സണ്ണി പുതുപറമ്പിൽ, സുനിൽ തട്ടാരു പറമ്പിൽ. എന്നിവർ പ്രസംഗിച്ചു.

0 Comments