LATEST

6/recent/ticker-posts

ഭരണപക്ഷത്ത് എട്ട് വനിതകൾ; പ്രതിപക്ഷത്ത് രണ്ട്.




തിരുവനന്തപുരം : വനിതാ പ്രാതിനിധ്യത്തിന് മുന്നേറ്റമില്ല. 2021ൽ 11വനിതകൾ ജയിച്ചുകയറിയെങ്കിൽ ഇത്തവണ പത്തുപേർ മാത്രം. ഭരണപക്ഷത്ത് എട്ട് വനിതകളും പ്രതിപക്ഷത്ത് രണ്ട് പേരുമുണ്ടാകും. യു.ഡി.എഫിന്റെ എട്ട് വനിതകൾ ജയിച്ചുകയറിയപ്പോൾ എൽ.ഡി.എഫിൽ രണ്ട് പേർക്ക് മാത്രമാണ് വിജയിക്കാനായത്.

എൽ.ഡി.എഫ് 18ലും യു.ഡി.എഫ് 12ലും എൻ.ഡി.എ 17സീറ്റിലുമാണ് വനിതകളെ മത്സരിപ്പിച്ചത്. യു.ഡി.എഫിൽ കെ.കെ രമ (വടകര), ഫാത്തിമ തെഹ് ലിയ (പേരാമ്പ്ര), ഉഷ വിജയൻ (മാനന്തവാടി), കെ.എ തുളസി (കോങ്ങാട്), ഉമ തോമസ് (തൃക്കാക്കര), ഷാനിമോൾ ഉസ്മാൻ (അരൂർ), രമ്യഹരിദാസ് (ചിറയിൻകീഴ്) ബിന്ദു കൃഷ്ണ(കൊല്ലം) ജയിച്ചുക യറിയപ്പോൾ കൊട്ടാരക്കരയിൽ ആയിഷ പോറ്റിയും കൂത്തുപറമ്പിൽ ജയന്തി രാജനും മാവേലിക്കരയിൽ മുത്താര രാജും പരാജയപ്പെട്ടു.

എൽ.ഡി.എഫിൽ മന്ത്രിമാരായ ചിഞ്ചുറാണി, ആർ.ബിന്ദു, വീണാജോർജ് എന്നിവർക്ക് പുറമേ കെ.കെ.ശൈലജ, യു.പ്രതിഭ, ദലീമ ജോജോ, കെ. ശാന്തകുമാരി തുടങ്ങിയവരും തോൽവിയറിഞ്ഞു. നാട്ടികയിൽ നിന്ന് ഗീതഗോപിയും ആറ്റിങ്ങലിൽ നിന്ന് ഒ.എസ് അംബികയുമായിരിക്കും പ്രതിപക്ഷത്തെത്തുന്ന വനിതകൾ.

Post a Comment

0 Comments