LATEST

6/recent/ticker-posts

ആറാം സെമസ്റ്ററിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.



തിരുവമ്പാടി : അൽഫോൻസാ കോളേജിൽ 2023-2026 ബാച്ചിലെ ആറാം സെമസ്റ്ററിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ ബിബിഎ, ബിഎ ജേർണലിസം കോഴ്സുകളിലെ വിദ്യാർത്ഥികളെ ആദരിച്ചു. കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് മാനേജർ ഫാ. ആൻറണി ജോർജ് കാരിക്കുന്നേൽ അധ്യക്ഷത വഹിച്ചു. 

പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം സി, ജേർണലിസം വിഭാഗം മേധാവി ജ്യോതിസ് ജോസഫ്, ബിബിഎ അധ്യാപിക ബ്രില്ലാ ബെന്നി, വിദ്യാർത്ഥി പ്രതിനിധികളായ ദിനൂജ് മാത്യു, സയന കുരുവിള, കോളേജ് യൂണിയൻ സെക്രട്ടറി ഫാത്തിമ റിഷാന എന്നിവർ സംസാരിച്ചു. 

കോളേജ് യൂണിയൻ ചെയർമാൻ എബിൻ സണ്ണി, വൈസ് ചെയർപേഴ്സൺ മിൻഹ മുജീബ്, യൂണിയൻ അഡ്വൈസ൪ സബിൻ തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Post a Comment

0 Comments