LATEST

6/recent/ticker-posts

കൂടരഞ്ഞി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.





കൂടരഞ്ഞി : കൂടരഞ്ഞി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഇന്ന് നടന്ന വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് മുഹമ്മദ് പാതിപറമ്പിൽ 107 വോട്ടുകൾ നേടി വിജയിച്ചു.

എതിർ സ്ഥാനാർഥിയായ അഷ്റഫ് കപ്പോടത്ത് 103 വോട്ടുകൾ നേടി ശക്തമായ മത്സരം കാഴ്ചവെച്ചു. വെറും നാല് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് പാതിപറമ്പിലിന്റെ വിജയം.

ഇതോടെ കൂടരഞ്ഞിയിലെ വ്യാപാരികൾ തങ്ങളുടെ പുതിയ നേതൃത്വത്തെ വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ്. 

പുതിയ ഭരണസമിതിയിൽ പ്രസിഡന്റായി മുഹമ്മദ് പാതിപറമ്പിലും സെക്രട്ടറിയായി സ്റ്റാലിൻ ജോർജും ട്രഷററായി രമണി ബാലനും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും പിന്നീട് പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments