LATEST

6/recent/ticker-posts

ഗ്രാമോത്സവമായി 'തിലാപ്പിയ' സീസൺ–3




തിരുവമ്പാടി : മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ-ഇവന്റുകളിലെ പ്രധാന ആകർഷണമായ ചൂണ്ടയിടൽ മത്സരം 'തിലാപ്പിയ' സീസൺ–3 തിരുവമ്പാടിയുടെ ഗ്രാമോത്സവമായി മാറി. തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലും സീനിയർ ചേംബർ തിരുവമ്പാടിയുടെയും സ്നേഹ ലീജിയന്റെയും സഹകരണത്തോടെയും ലെയ്ക് വ്യൂ ഫാം സ്റ്റേയിൽ സംഘടിപ്പിച്ച മത്സരം എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ ടീച്ചർ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗംഗാധരൻ പി.കെ., കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ എന്നിവർ പ്രസംഗിച്ചു.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ്, മലബാർ റിവർ ഫെസ്റ്റിവൽ പ്രീ-ഇവന്റ് കമ്മിറ്റി കൺവീനർ ബോസ് ജേക്കബ്, ജോയിന്റ് കൺവീനർ അജു എമ്മാനുവൽ, തിരുവമ്പാടി പഞ്ചായത്ത് പ്രീ-ഇവന്റ് കമ്മിറ്റി കൺവീനർ ജോസ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Post a Comment

0 Comments