LATEST

6/recent/ticker-posts

ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.



കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി, ബോധവൽക്കരണ പരിപാടികൾ എന്നിവ നടന്നു. 

അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചതും ശ്രദ്ധേയമായി.

പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആയിഷാബി ഷിയാസ് ചടങ്ങിൽ ആശംസകൾ നേർന്നു. വിവിധ പഞ്ചായത്ത് പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സോഫിയ തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് അധ്യാപകരായ സെബിൻ സണ്ണി, ആരതി ജോസ്, ടോംസി ടോമി എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments