കൂടരഞ്ഞി : കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിലെ കുരുന്നുകൾക്കായി ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
സർക്കാരിന്റെയും പോലീസ് വകുപ്പിന്റെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമെന്നും ഒരിക്കലും ലഹരി ഉപയോഗിക്കില്ലെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.
‘ലഹരിക്കെതിരെ എന്റെ കയ്യൊപ്പ്’ പരിപാടി പോലീസ് ഓഫീസർ അനസ് പി.കെ. ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജോർജ് കിഴക്കേമുടക്കാംപുറം അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ വിജയൻ വി. വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രജീഷ് കെ. ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. കുട്ടികൾ നാടിന്റെ സമ്പത്താണെന്നും ജീവിതം തന്നെ ഏറ്റവും വലിയ ലഹരിയായി കാണണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിജയൻ വി., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രജീഷ് കെ., പോലീസ് ഓഫീസർ അനസ് പി.കെ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഹെഡ്മിസ്ട്രസ് സോഫിയ തോമസ്, അധ്യാപകരായ ഷൈനി ജോസഫ്, ഷാർമ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

0 Comments